Skip to main content

പോലീസ് കോൺസ്റ്റബിൾ കായിക ക്ഷമതാ പരീക്ഷ ജനുവരി ആറ് മുതൽ

 

 

ജില്ലയിൽ പോലീസ് വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ (ട്രെയിനി ) (ആംഡ് പോലീസ് ബറ്റാലിയൻ) (പട്ടിക ജാതി/ പട്ടികവർഗ്ഗക്കാർക്ക് മാത്രമുള്ള പ്രത്യേക നിയമനം) (കാറ്റഗറി നമ്പര്‍: 484/2024) തസ്തികയുടെ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ജനുവരി ആറ്, ഏഴ് തീയതികളിലായും, പോലീസ് വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ (ട്രെയിനി ) (ആംഡ് പോലീസ് ബറ്റാലിയൻ) (നേരിട്ടുള്ള നിയമനം) തസ്തികയുടെ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ജനുവരി എട്ട് മുതൽ 14 വരെയുള്ള തീയതികളിലായി (10,11 എന്നീ തീയതികൾ ഒഴികെ) തൃശ്ശൂർ രാമവർമ്മപുരം ഡി.എച്ച്.ഒ ക്യാമ്പ് പരേഡ് ഗ്രൗണ്ടിൽ നടത്തും. ഉദ്യോഗാർത്ഥികൾ കമ്മിഷൻ്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ഒറിജിനൽ ഐ.ഡി കാർഡ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, ഓടുന്നതിന് ആവശ്യമായ വസ്ത്രങ്ങൾ, ഷൂ എന്നിവ സഹിതം അതാത് ദിവസങ്ങളിൽ രാവിലെ 5.30 മണിക്ക് തന്നെ റിപ്പോർട്ട് ചെയ്യേണ്ടതാണ്. കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യാത്ത ഉദ്യോഗാർത്ഥികളെ ടെസ്റ്റിൽ പങ്കെടുപ്പിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2327505.

 

date