Post Category
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ പിഎച്ച്.ഡി. പ്രവേശനം
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ വിവിധ വകുപ്പുകളിലായി നിലവിലുള്ള 35 ഒഴിവുകളിലേക്ക് പിഎച്ച്.ഡി. പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. സംസ്കൃതം സാഹിത്യം, സംസ്കൃതം വ്യാകരണം, സംസ്കൃതം വേദാന്തം, സംസ്കൃതം ന്യായം, സംസ്കൃതം ജനറൽ, ഹിന്ദി, ഹിസ്റ്ററി, ഇംഗ്ലീഷ്, കംപാരറ്റീവ് ലിറ്ററേച്ചർ, ഫിസിക്കൽ എഡ്യൂക്കേഷൻ എന്നീ വിഭാഗങ്ങളിലായി ഓപ്പൺ വിഭാഗത്തിൽ 22-ഉം പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽ 13-ഉം സീറ്റുകളാണുള്ളത്.
പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. പ്രവേശന പരീക്ഷകൾ ജനുവരി 12-നും അഭിമുഖം ജനുവരി 22-നും നടക്കും.താല്പര്യമുള്ളവർ ജനുവരി 6 നകം www.ssus.ac.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.
date
- Log in to post comments