അമീബിക് മത്സിഷ്ക ജ്വരം: മാധ്യമവിചാരം മത്സരം ജനുവരി 10ന്
അമീബിക് മസ്തിഷ്‌ക ജ്വരത്തെ സംബന്ധിച്ച മാധ്യമവാര്‍ത്തകളെ അടിസ്ഥാനമാക്കി ജില്ല ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മാധ്യമവിചാരം എന്ന പേരില്‍ സംഘടിപ്പിക്കുന്ന മത്സരം ജനുവരി 10 ന് രാവിലെ 10 ന് ജില്ല മെഡിക്കല്‍ ഓഫിസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
2025ല്‍ ദിനപത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും വന്ന വാര്‍ത്തകള്‍, പോസ്റ്ററുകള്‍, വീഡിയോ, ബോധവത്ക്കരണ സന്ദേശങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി അമീബിക് മസ്തിഷ്‌ക ജ്വരത്തെ സംബന്ധിച്ച് 10 പേജില്‍ കവിയാത്ത റിപ്പോര്‍ട്ട് ക്രിസ്തുമസ് അവധിക്കാലത്ത് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കണം. പത്രവാര്‍ത്തകള്‍, പോസ്റ്ററുകള്‍ മുതലായവ റിപ്പോര്‍ട്ടിന്റെ അനുബന്ധമായി ചേര്‍ക്കാവുന്നതാണ്. ജനുവരി 10 ന് വിദ്യാര്‍ഥികള്‍ പരമാവധി അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള അവതരണം നടത്തണം. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം, അനുബന്ധമായി ശേഖരിച്ച രേഖകളുടെ എണ്ണവും വൈവിധ്യവും അവതരണ ശൈലി എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും വിജയികളെ നിശ്ചയിക്കുന്നത്. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് 3000, 2000, 1000 രൂപ വീതം സമ്മാനമായി ലഭിക്കും. ജില്ലയിലെ സര്‍ക്കാര്‍, എയിഡഡ്, അണ്‍ എയിഡഡ് സ്‌കൂളുകളിലെ 8,9,10 ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. വിശദവിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും: 8848618331.
- Log in to post comments