Skip to main content

2025 റാബി-II സീസൺ: കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷകൾ സമർപ്പിക്കാം* അവസാന തീയതി ജനുവരി 15 വരെ ദീർഘിപ്പിച്ചു

തിരുവനന്തപുരം: കർഷക സുരക്ഷയും വിള സംരക്ഷണവും ഉറപ്പാക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി (WBCIS) – റാബി-II 2025 സീസൺ അപേക്ഷാ പ്രക്രിയ പുരോഗമിക്കുകയാണ്. അർഹതപ്പെട്ട കർഷകർക്ക് അംഗീകൃത ഏജൻസികളിലൂടെയോ ഔദ്യോഗിക ഓൺലൈൻ പോർട്ടലിലൂടെയോ അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യം ലഭ്യമാണ്.

 

കർഷകരുടെ സൗകര്യം കണക്കിലെടുത്ത്, സംസ്ഥാന കൃഷി വകുപ്പിന്റെ ഇടപെടലിനെ തുടർന്ന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2025 ജനുവരി 15 വരെ നീട്ടിയിട്ടുണ്ട്. അതിനാൽ പ്രസ്തുത സീസണിൽ കൃഷി ചെയ്യുന്ന കർഷകർ ഈ അവസരം പ്രയോജനപ്പെടുത്തി സമയബന്ധിതമായി അപേക്ഷ സമർപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു.

 

അപേക്ഷ സമർപ്പിച്ച ശേഷം ലഭിക്കുന്ന പോളിസി കോപ്പി നിർബന്ധമായും പരിശോധിക്കണം. അതിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രീമിയം തുക, ഇൻഷുറൻസ് ചെയ്ത പഞ്ചായത്ത്, വിളയുടെ പേര് എന്നിവ കൃത്യമാണോയെന്ന് ഉറപ്പുവരുത്തി സൂക്ഷിക്കേണ്ടതാണ്.

 

കാലാവസ്ഥ വ്യതിയാനങ്ങൾ മൂലമുള്ള കൃഷിനാശത്തിൽ നിന്നും കർഷകർക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയിൽ കൂടുതൽ കർഷകർ പങ്കാളികളാകണമെന്നും അധികൃതർ അറിയിച്ചു.

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കുമായി കർഷകർക്ക് അംഗീകൃത ഏജൻസികളുമായി ബന്ധപ്പെടുകയോ ഔദ്യോഗിക ഓൺലൈൻ പോർട്ടൽ സന്ദർശിക്കുകയോ ചെയ്യാവുന്നതാണ്.

 

 

date