സരസ് മേളയിൽ ആരോഗ്യ പാനീയങ്ങളുമായി ട്രാൻസ് സംരംഭകർ
സംസ്ഥാന സര്‍ക്കാരിന്റെയും കുടുംബശ്രീ കൂട്ടായ്മയിലൂടെയും സഹായത്തോടെ സംരംഭത്തില്‍ തിളങ്ങിയ വിജയത്തിന്റെ കഥയുമായാണ് ട്രാന്‍സ് ജെന്‍ഡേഴ്സിന്റെ 'ഒരുമ'പാലക്കാടും, എറണാകുളം 'ലക്ഷ്യ'യും ഭക്ഷ്യമേളയില്‍ എത്തിയിട്ടുള്ളത്. 2017 മുതല്‍ സരസ് മേളയിലെ സ്ഥിരം സാന്നിധ്യമാണ് ഒരുമ പാലക്കാട്. വര്‍ഷ നന്ദിനി, വിഷ്ണു നക്ഷത്ര എന്നിവരുടെ നേതൃത്വത്തില്‍ ഹെല്‍ത്തി എബിസി , സ്പെഷ്യല്‍ നെല്ലിക്ക, പച്ചമാങ്ങ തുടങ്ങീ ജ്യൂസുകള്‍ വിവിധ തരം ലൈമുകള്‍ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. 2022ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സംരംഭകയ്ക്കുള്ള അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയ ഒരു മികച്ച കര്‍ഷക കൂടിയാണ് വര്‍ഷ നന്ദിനി.
അച്ചാര്‍ സോഡ ,മോര് സോഡ തുടങ്ങീ സോഡ വിഭവങ്ങളും നന്നാരി സര്‍ബത്തുമാണ് എറണാകുളത്ത് ലക്ഷ്യ ജ്യൂസ് സ്റ്റാളിലെ സ്പെഷ്യല്‍ ,അമൃത ജോസഫ് മാത്യു, മിരിയ മാത്യു, മീനാക്ഷി തുടങ്ങിയവരാണ് ലക്ഷ്യയെ ലക്ഷ്യത്തിലേക്ക് നയിക്കുന്നത്.
- Log in to post comments