Skip to main content

സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

 

 

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് വര്‍ക്കേഴ്‌സ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡിന്റെ ജില്ലയില്‍ അംഗത്വമെടുത്ത തൊഴിലാളികളുടെ ഉന്നത വിജയം നേടിയ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.  എസ് എസ് എല്‍ സി, പ്ലസ് ടു, ഡിഗ്രീ, പി ജി തലങ്ങളില്‍ ഉന്നത വിജയം നേടിയവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്.  വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജില്ലാ വ്യാപാരഭവന്‍ ഹാളില്‍ നടന്ന പരിപാടിയില്‍  കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ഫണ്ട് ബോര്‍ഡ് ഡയറക്ടര്‍ പി സുബ്രമണ്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആര്‍ ജയപ്രകാശന്‍, വിവിധ ട്രേഡ് യൂണിയന്‍ സംഘടനകള്‍, വ്യാപാര സംഘടനകള്‍, ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍, ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date