Post Category
സ്കിൽ ഡെവലപ്‌മെന്റ് പരിശീലനത്തിന് പ്രവേശനം ആരംഭിച്ചു
ചാത്തന്നൂരിൽ പ്രവർത്തിക്കുന്ന CSP (Career Skill Programme) യുവജനങ്ങൾക്ക് തൊഴിൽക്ഷമതയും വ്യക്തിത്വവികസനവും ലക്ഷ്യമിട്ട് പുതിയ സ്കിൽ ഡെവലപ്‌മെന്റ് പരിശീലന കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു.
100 മണിക്കൂർ ദൈർഘ്യമുള്ള ഈ പരിശീലനം 180 ദിവസത്തിനുള്ളിൽ ആകെ 6 മാസത്തെ കാലയളവിലാണ് സംഘടിപ്പിക്കുന്നത്. സോഷ്യൽ സ്കിൽസ്, ഓർഗനൈസേഷണൽ സ്കിൽസ്, പ്രൊഫഷണൽ സ്കിൽസ്, പ്രോജക്ട് ഡിസൈനിംഗ് , പ്രസന്ർറേഷൻ, പേഴ്സണൽ സ്കിൽസ്, തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും.കൂടാതെ ASAP അവതരിപ്പിക്കുന്ന ബേസിക് പ്രൊഫിഷ്യൻസി ഇൻ ഇംഗ്ലീഷ് ട്രെയിനിങ്ങും കോഴ്‌സിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. 15 വയസ് പൂർത്തിയായ SSLC പാസായ വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് അർഹതയുണ്ട്. കോഴ്‌സ് ഫീസ് 4000 രൂപ (GST ഉൾപ്പെടെ) .ഫോൺ : 9495999721, 8086824194, 7356577159.
date
- Log in to post comments