Post Category
ടെണ്ടര്‍ ക്ഷണിച്ചു
ഫിഷറീസ് വകുപ്പ് തിരുവനന്തപുരം ജില്ലയില്‍ നടപ്പിലാക്കുന്ന 'ഉള്‍നാടന്‍ ജല ആവാസവ്യവസ്ഥയിലെ സംയോജിത മത്സ്യബന്ധന വിഭവ മാനേജ്‌മെന്റ്-2025-26 നെയ്യാര്‍ നദി സംരക്ഷണം' പദ്ധതി പ്രകാരം രണ്ട് ഹെക്ടര്‍ വിസ്തീര്‍ണ്ണത്തില്‍ നെയ്യാര്‍ നദിയില്‍ മത്സ്യ സംരക്ഷിത പ്രദേശം സജ്ജീകരിക്കുന്നതിന് മത്സരാധിഷ്ഠിത ടെണ്ടര്‍ ക്ഷണിച്ചു.
സിമന്റ് റിംഗ്, സിമന്റ് പൈപ്പ്, തെങ്ങോല, ചിരട്ട, മുളങ്കുറ്റി എന്നീ സാമഗ്രികള്‍ വിതരണം ചെയ്ത് മത്സ്യ സംരക്ഷിത പ്രദേശം സജ്ജീകരിച്ച് നല്‍കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നോ, വ്യക്തികളില്‍ നിന്നോ ആണ് ടെണ്ടര്‍ ക്ഷണിക്കുന്നത്. ടെണ്ടറുകള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 12. ഫോമുകള്‍ ഫിഷറീസ് വകുപ്പിന്റെ കമലേശ്വരത്ത് പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0471-2450773.
date
- Log in to post comments