Skip to main content

അന്തര്‍ സംസ്ഥാന യുവജന വിനിമയ പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു

യുവജനകാര്യ കായിക മന്ത്രാലയം, മേരാ യുവ ഭാരത്  അന്തര്‍ സംസ്ഥാന യുവജന വിനിമയ പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. തെലങ്കാന, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ നടക്കുന്ന പരിപാടിയിലേക്ക് പത്തനംതിട്ട ജില്ലയില്‍ നിന്ന് പത്ത് പേര്‍ക്ക് പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഫെബ്രുവരി മാസത്തില്‍ നടക്കുന്ന പരിപാടിയിലേക്ക്  ജില്ലാ, സംസ്ഥാന, ദേശീയ തലത്തില്‍ കല, സ്‌പോര്‍ട്‌സ്, പ്രസംഗ മത്സരങ്ങളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. ഫോണ്‍ :7558892580.
 

date