Skip to main content

*ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചു*

തലപ്പുഴ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എസ്.പി.സി കേഡറ്റുകള്‍ക്കായി ജില്ലാ വിമുക്തി മിഷന്‍ ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചു.  കുട്ടികളില്‍ മികച്ച ചിന്താരീതികള്‍ വളര്‍ത്തുക, മടി മാറ്റുക, ആത്മവിശ്വാസം, ഉത്സാഹം വര്‍ധിപ്പിക്കുക എന്നതാണ് ക്യാമ്പിലൂടെ ലക്ഷ്യമാക്കിയത്. വിമുക്തി മിഷന്‍ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ എന്‍.സി സജിത്ത്കുമാര്‍സെഷന് നേതൃത്വം നല്‍കി. സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ബിയാട്രീസ് പോള്‍ അധ്യക്ഷനായ പരിപാടിയില്‍ തലപ്പുഴ എസ്.എച്ച്.ഒ അനീഷ് കുമാര്‍, എസ്.പി.സി എ.സി.പി ഒ.എം.പി ലിജിത, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ അബ്ദുള്‍ വാജിദ്, അഡിഷണല്‍ ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ ചിഞ്ചു, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ ഷമീം സല്‍മാന്‍, എസ്.പി.സി ലീഡര്‍മാരായ ടി.മുഹമ്മദ് നിഷാന്‍, ഷഹന ഷെറിന്‍, പി.മയൂഖ എന്നിവര്‍ സംസാരിച്ചു.

date