Skip to main content

മണിനാദം' നാടന്‍പാട്ട് മത്സരം

സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് 'മണിനാദം' എന്ന പേരില്‍ കലാഭവന്‍ മണിയുടെ ഓര്‍മയ്ക്കായി നാടന്‍പാട്ട് മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് തൃശൂരില്‍ നടക്കുന്ന സംസ്ഥാനതല  മത്സരത്തില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കും. യുവജന ക്ഷേമബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത്/യുവ/യുവതീ ക്ലബ്ബുകളിലെ 18നും 40നും മധ്യേ പ്രായമുള്ള 10 പേരടങ്ങുന്ന ടീമിന്  പങ്കെടുക്കാം. പരമാവധി സമയം 10 മിനിറ്റ്. ജില്ലാതലത്തില്‍ ആദ്യ മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് 25,000 , 10,000, 5,000 രൂപ വീതവും സംസ്ഥാനതലത്തില്‍ 1,00,000, 75,000, 50,000 രൂപ വീതവും ലഭിക്കും.  ജനുവരി 15 ന് വൈകിട്ട് അഞ്ചിന് മുമ്പ് പങ്കെടുക്കുന്നവരുടെ പേര് , വിലാസം , ജനന തീയതി, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ജില്ല യൂത്ത് പ്രോഗ്രാം ഓഫീസര്‍, കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, ജില്ലായുവജന കേന്ദ്രം, പുത്തന്‍പാലത്ത് ബില്‍ഡിംഗ്, കളക്ട്രേറ്റിനു സമീപം, പത്തനംതിട്ട-689645 വിലാസത്തിലോ  ptaksywb@gmail.com മെയിലിലോ അപേക്ഷിക്കണം. ഫോണ്‍ :  0468 2231938, 9496260067.

date