Post Category
റാങ്ക് പട്ടിക റദ്ദാക്കി
കോട്ടയം: ജില്ലയിലെ എൻ.സി.സി/ സൈനിക ക്ഷേമവകുപ്പിൽ ലാസ്റ്റ്് ഗ്രേഡ് സർവന്റ് (വിമുക്തഭടന്മാർ മാത്രം - കാറ്റഗറി നമ്പർ 243/2022) തസ്തികയിലേക്ക് 2024 മേയ് രണ്ടിന് നിലവിൽ വന്ന റാങ്ക് പട്ടികയിൽ നിന്ന് അവസാനം നിയമന ശിപാർശ ചെയ്ത ഉദ്യോഗാർഥി ജോലിയിൽ പ്രവേശിച്ചതിനാലും റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാലും 2025 ഏപ്രിൽ മൂന്ന് അർദ്ധരാത്രി മുതൽ റാങ്ക് പട്ടിക റദ്ദാക്കിയതായി കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു.
date
- Log in to post comments