അലോട്ട്‌മെൻറ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കേരളത്തിലെ സർക്കാർ ഫാർമസി കോളേജുകളിലെയും സ്വാശ്രയ ഫാർമസി കോളേജുകളിലെയും ബി.ഫാം (ലാറ്ററൽ എൻട്രി) മൂന്നാംഘട്ട അലോട്ട്‌മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകളിലേയ്ക്ക് പ്രവേശനത്തിനുളള താത്കാലിക സ്‌ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്‌മെന്റ് ലിസ്റ്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ 'B.Pharm(LE)2025-Candidate Portal'-എന്ന ലിങ്കിൽ നിന്നും പ്രൊവിഷണൽ അലോട്ട്മെന്റ് പരിശോധിക്കാം. താത്കാലിക അലോട്ട്മെന്റ് സംബന്ധിച്ച് സാധുവായ പരാതികൾ ഉളള പക്ഷം ആപ്ലിക്കേഷൻ നമ്പർ, പേര് എന്നിവ ഉൾപ്പെടെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇ-മെയിൽ (ceekinfo.cee@kerala.gov.in) മുഖേന പരാതികൾ ജനുവരി 6ന് വൈകിട്ട് 3 മണിക്ക് മുമ്പായി അറിയിക്കണം. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.inഎന്ന വെബ്സൈറ്റ് കാണുക. ഫോൺ: 0471-2332120, 0471-2338487.
പി.എൻ.എക്സ്. 42/2026
- Log in to post comments