Skip to main content

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം: ഫെസ്റ്റിവൽ ഓഫീസ് ഉദ്ഘാടനം നാളെ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം (നാലാം പതിപ്പ്)

നാലാമത് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് മുന്നോടിയായുള്ള ഫെസ്റ്റിവൽ ഓഫീസിന്റെ ഉദ്ഘാടനം നാളെ (ജനുവരി 6) രാവിലെ 10.30ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. ചടങ്ങിൽ  പുസ്തകോത്സവം ഡയറക്ടറിയുടെയും ഫെസ്റ്റിവൽ സോങ്ങിന്റെയും പ്രകാശനം നടക്കും.  വൈകിട്ട് 6.30ന് നിയമസഭാ സമുച്ചയത്തെ വർണ്ണശബളമാക്കുന്ന വൈദ്യുതാലങ്കാരങ്ങളുടെ ഉദ്ഘാടനം സ്പീക്കർ എ. എൻ. ഷംസീർ നിർവഹിക്കും.

ജനുവരി 7 മുതൽ 13 വരെ നിയമസഭാ സമുച്ചയത്തിലാണ് പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. പുസ്തക്കോൽസവത്തിൽ പങ്കെടുക്കുന്നവർക്ക് നിയമസഭാ മ്യൂസിയവും സഭാ സമ്മേളനം നടക്കുന്ന നിയമസഭാ ഹാളും സന്ദർശിക്കാനുള്ള സൗകര്യവുമുണ്ടാകും.

 സംവാദങ്ങളും കലാപരിപാടികളുമായി തലസ്ഥാനത്ത് അറിവിന്റെ ഉത്സവം തീർക്കുന്ന പുസ്തകോത്സവത്തിന്റെ നാലാം പതിപ്പിൽ മന്ത്രിമാരും സാമാജികരും സാമൂഹിക സാംസ്‌കാരിക കലാ സാഹിത്യ മേഖലകളിലെ പ്രമുഖരും സജീവമായി പങ്കെടുക്കും. ദേശീയഅന്തർദേശീയ പ്രസാധകരും പ്രമുഖ സാഹിത്യകാരന്മാരും ഈ അക്ഷരോത്സവത്തിന്റെ ഭാഗമാകും.  മേളയിൽ വിപുലമായ പുസ്തകശേഖരമാണ് വായനക്കാരെ കാത്തിരിക്കുന്നത്.

പി.എൻ.എക്സ്. 43/2026

date