Skip to main content

കണക്ട് ടു വര്‍ക്ക് പദ്ധതി: അപേക്ഷ ക്ഷണിച്ചു

എംപ്ലോയ്മെന്റ് വകുപ്പ് മുഖേന നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. നിലവില്‍ നൈപുണ്യ വികസന പരിശീലനത്തില്‍ പങ്കെടുക്കുന്നവരോ, യു.പി.എസ്.സി., കേരള പി.എസ്.സി, സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ്, കര, നാവിക, വ്യോമസേന, ബാങ്ക്, റെയില്‍വെ, മറ്റ് കേന്ദ്ര/ സംസ്ഥാന പൊതുമേഖലാ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ നടത്തുന്ന മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കാണ് അവസരം. പ്രതിമാസം 1000 രൂപ ലഭിക്കും. https://www.eemployment.kerala.gov.in/ മുഖേന അപേക്ഷിക്കാം. ഫോണ്‍: 0474 2457212.

 

 
 

date