Post Category
അഭിമുഖം
കരുനാഗപ്പള്ളി ഐ.എച്ച്.ആര്.ഡി എന്‍ജിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ് /ഐ.ടി വിഷയത്തില്‍ ബി ടെക്, എം ടെക് (ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസ് നിര്‍ബന്ധം). ഫിസിക്കല്‍ എജ്യൂക്കേഷന്‍ യോഗ്യത: യു.ജി.സി നിശ്ചിത യോഗ്യത അല്ലെങ്കില്‍ ഫിസിക്കല്‍ എജ്യൂക്കേഷനില്‍ ഫസ്റ്റ് ക്ലാസോടുകൂടി ബിരുദാനന്തര ബിരുദം. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി ഒമ്പതിന് രാവിലെ 10ന് എഴുത്ത് പരീക്ഷ/ അഭിമുഖത്തിന് ഹാജരാകണം. വിവരങ്ങള്‍ക്ക് www.ceknpy.ac.in. ഫോണ്‍: 0476 2665935.
date
- Log in to post comments