പട്ടികവർഗക്കാർക്ക് സൗജന്യ സിവിൽ സർവീസ് പരിശീലനം: അപേക്ഷ ക്ഷണിച്ചു
പട്ടികവർഗക്കാർക്കായി സൗജന്യ സിവിൽ സർവീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 30 വയസ്സിന് താഴെ പ്രായമുള്ളവർക്കും 50 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്കും (അവസാന സെമസ്റ്റർ പരീക്ഷാഫലം കാത്തിരിക്കുന്നവർ ഉൾപ്പെടെ) അപേക്ഷിക്കാം.
കുടുംബ വാർഷിക വരുമാനം 2.50 ലക്ഷം രൂപയിൽ കവിയരുത്. മെറിറ്റ് അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന 50 പേർക്ക് തിരുവനന്തപുരത്ത് ഒരു മാസത്തെ ഓറിയന്റേഷൻ ക്ലാസും, അതിനുശേഷം സ്ക്രീനിംഗ് ടെസ്റ്റിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 30 പേർക്ക് പ്രമുഖ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഒരു വർഷത്തെ സൗജന്യ കോച്ചിംഗും നൽകുന്നതാണ്.കോഴ്സ് ഫീ, താമസം, ഭക്ഷണം എന്നിവ വകുപ്പ് വഹിക്കും.
താൽപ്പര്യമുള്ളവർ അപേക്ഷ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജനുവരി 15
ന് വൈകീട്ട് അഞ്ചിന് മുൻപായി ഡയറക്ടർ, പട്ടികവർഗ വികസന വകുപ്പ്, വികാസ് ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ നേരിട്ടോ തപാൽ വഴിയോ അപേക്ഷകൾ സമർപ്പിക്കണം.
ഫോൺ : 0471-2303229, 1800 425 2312
- Log in to post comments