Skip to main content

ഹയര്‍സെക്കന്ററി ഇംപ്രൂവ്‌മെന്റ് തുല്യതാ പരീക്ഷ വിജ്ഞാപനമായി

കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി തുല്യതാ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇംപ്രൂവ്‌മെന്റ് പരീക്ഷ സെപ്തംബര്‍ 22, 23, 24 തീയതികളില്‍ സംസ്ഥാനത്തെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തും. ഇംഗ്ലീഷ്, രണ്ടാം ഭാഷ, പാര്‍ട്ട് - മൂന്ന് വിഷയങ്ങള്‍ ഉള്‍പ്പടെ പരമാവധി മൂന്ന് വിഷയങ്ങള്‍ ഇംപ്രൂവ് ചെയ്യാം. പരീക്ഷാഫീസ് 800 രൂപ. സര്‍ട്ടിഫിക്കറ്റ് ഫീസ് 100 രൂപ. പിഴയില്ലാതെ 21 വരെ ഫീസടയ്ക്കാം. 20 രൂപ പിഴയോടെ 28 വരെ ഫീസടയ്ക്കാം. പരീക്ഷാ കേന്ദ്രങ്ങളിലാണ് ഫീസടയ്‌ക്കേണ്ടത്. പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടിക ഉള്‍പ്പെട്ട നോട്ടിഫിക്കേഷന്റെ പൂര്‍ണ രൂപം www.dhsekerala.gov.in ല്‍ ലഭ്യമാണ്.

പി.എന്‍.എക്‌സ്.3498/17

date