Skip to main content

എംപ്ലോയബിലിറ്റി  സെന്ററില്‍ രജിസ്റ്റര്‍  ചെയ്യാന്‍  അവസരം

 കോഴിക്കോട്  സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചെയിഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് അവസരം. സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളില്‍ നിയമനം ലഭിക്കുന്നതിനായാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. മുപ്പത്തഞ്ചു വയസ്സില്‍ താഴെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 250  രൂപയോടൊപ്പം ഐ.ഡി.കാര്‍ഡിന്റെ പകര്‍പ്പ് സമര്‍പ്പിച്ചു രജിസ്റ്റര്‍ ചെയ്യാം. ഒറ്റതവണ  രജിസ്റ്റര്‍  ചെയ്യുന്ന  എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും കേരളത്തില്‍ വിവിധ ജില്ലകളിലായി  എംപ്ലോയ്മെന്റ്  എക്‌സ്‌ചേഞ്ചില്‍  പ്രവര്‍ത്തിക്കുന്ന  എംപ്ലോയബിലിറ്റി  സെന്ററുകള്‍  നടത്തി വരുന്ന  അഭിമുഖങ്ങളിലും, തൊഴില്‍  മേളകളിലും  സൗജന്യമായി പങ്കെടുക്കാം. അഭിമുഖങ്ങളില്‍ പങ്കെടുക്കാന്‍ ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുകയും, അഭിരുചിക്കനുസരിച്ചുള്ള ജോലി തിരഞ്ഞെടുക്കാന്‍ അവരെ സഹായിക്കുകയും ചെയ്യുന്ന ട്രെയിനിങ്ങും കൗണ്‍സിലിങ്ങും സൗജന്യമായി  ലഭിക്കും. ഫോണ്‍ : 0495-2370176/04952370178.
 

date