*ദേശീയ വിരവിമുക്തദിനം ആചരിച്ചു*
ദേശീയ വിരവിമുക്ത ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം വട്ടയാൽ സെന്റ് മേരിസ് ഹൈസ്ക്കൂളിൽ എച്ച്. സലാം എം.എൽ.എ നിര്‍വഹിച്ചു. 1 മുതൽ 19 വയസ്സുവരെ പ്രായമുള്ള കുട്ടികളിലെ വിരബാധ മൂലമുണ്ടാകുന്ന വിളർച്ച, പോഷണക്കുറവ്, പഠനവൈകല്യങ്ങൾ എന്നിവ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ സ്കൂളുകളും അങ്കണവാടികളും കേന്ദ്രീകരിച്ച് അൽബന്റസോൾ ഗുളികകൾ വിതരണം ചെയ്തു. നഗരസഭാംഗം എം. ലൈലാബീവി അധ്യക്ഷത വഹിച്ച ചടങ്ങിൽ, ആരോഗ്യശീലങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ പോസ്റ്ററുകളുടെ പ്രകാശനവും എം.എൽ.എ നിർവ്വഹിച്ചു. ജനുവരി 6-ന് ഗുളിക കഴിക്കാൻ സാധിക്കാത്ത കുട്ടികൾക്ക് ജനുവരി 12-ന് വിതരണം ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു. ചടങ്ങില്‍ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കോശി സി പണിക്കർ, ഡി. ഇ. ഒ എം.പി ജീവ, ജില്ലാ പബ്ലിക് ഹെൽത്ത് നഴ്സിംഗ് ഓഫീസർ ഇന്‍ ജോർജ് എ.എൻ ശശികല, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോ. എ ചിത്ര, സ്കൂൾ പ്രധാന അധ്യാപിക എലിസബത്ത് സി ജോസഫ്, സ്കൂൾ ലീഡർ മേരി സജ്ന തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments