Skip to main content

കലാഭവന്‍മണി മെമ്മോറിയല്‍ നാടന്‍പാട്ട് മത്സരം

  സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യൂത്ത്/ യുവ ക്ലബുകളിലെ യുവജനങ്ങള്‍ക്കായി  കലാഭവന്‍ മണി മെമ്മോറിയല്‍ നാടന്‍പാട്ട് മത്സരം നടത്തും.     ജില്ലയില്‍   ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 25,000, 10,000, 5,000 രൂപ വീതം  സമ്മാനമായി നല്‍കും. ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് തൃശൂരില്‍ നടത്തുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. സംസ്ഥാനതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 1,00,000, 75,000, 50,000 രൂപ വീതവും നല്‍കും. ടീമിലെ അംഗങ്ങള്‍ 18 നും 40 നും മധ്യേ പ്രായമുള്ളവരായിരിക്കണം.   സമയം 10 മിനിറ്റ്.   ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, ജില്ലാ പഞ്ചായത്ത് ഓഫീസ്, തേവള്ളി, കൊല്ലം വിലാസത്തില്‍ ജനുവരി 25 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0474 278440, 7510958609.
 

 

date