Post Category
നിയമനം
വനം വകുപ്പാസ്ഥാനത്തെ എസ്റ്റേറ്റ് ഓഫീസിന് കീഴിൽ നടക്കുന്ന സിവിൽ വർക്കുകളുടെ മേൽനോട്ടത്തിന് പൊതുമരാമത്ത് വകുപ്പിൽ നിന്നും വിരമിച്ച അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ തസ്തികയ്ക്ക് തത്തുല്യമായതോ അതിൽ കൂടുതൽ യോഗ്യതയുള്ളവരുടെ അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 10 ദിവസത്തേക്ക് 1530 രൂപ നിരക്കിൽ 15300 രൂപ ശമ്പളത്തിൽ ആറുമാസത്തേക്ക് താൽക്കാലികാടിസ്ഥാനത്തിലായിരിക്കും നിയമനം. പൊതുമരാമത്ത് വകുപ്പിൽ നിന്നും മേൽപ്പറഞ്ഞ തസ്തികയിൽ വിരമിച്ച താൽപ്പര്യമുള്ളവർ 7 ദിവസത്തിനകം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ആന്റ് എസ്റ്റേറ്റ് ഓഫീസർ, ഫോറസ്റ്റ് ഹെഡ്ക്വാർട്ടേഴ്സ്, വഴുതക്കാട്, തിരുവനന്തപുരം – 695014 വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0471 – 2529222, 0471 – 2529146. ഇമെയിൽ: estoff-fhq.for@kerala.gov.in.
പി.എൻ.എക്സ്. 75/2026
date
- Log in to post comments