Skip to main content

മണിനാദം നാടന്‍പാട്ട് മത്സരം സംഘടിപ്പിക്കുന്നു

കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്  കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം 'മണിനാദം 2026 ' നാടന്‍പാട്ട് മത്സരം സംഘടിപ്പിക്കുന്നു. കാസര്‍കോട് ജില്ലയില്‍ യുവജന ക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത യുവ,യൂത്ത്,അവളിടം ക്ലബ്ബുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.  മത്സരത്തില്‍ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 10. മത്സരത്തില്‍ പങ്കെടുക്കുന്ന അംഗങ്ങളുടെ പ്രായ പരിധി 18 നും 40 നും ഇടയില്‍ ആയിരിക്കണം. മത്സരത്തിന് അനുവദിച്ചിട്ടുള്ള സമയം 10 മിനുട്ട്. ജില്ലാതല നാടന്‍ പാട്ട് ഗ്രൂപ്പ് മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് യഥാക്രമം 25000, 10000, 5000 രൂപ പ്രൈസ്മണിയായി ലഭിക്കും. സംസ്ഥാന മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് യഥാക്രമം 1 ലക്ഷം, 75000, 50000 രൂപ പ്രൈസ്മണിയായി ലഭിക്കുന്നതാണ്. മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള യുവജന ക്ഷേമബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്,യുവ, അവളിടം ക്ലബ്ബുകള്‍ ജനുവരി 20ന് വൈകുന്നേരം അഞ്ചിനകം കാസര്‍കോട് ജില്ലാ യുവജന കേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.ഫോണ്‍ - 04994 256219.ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍,ജില്ലാ യുവജന കേന്ദ്രം,ജില്ലാ പഞ്ചായത്ത് ബില്‍ഡിങ്ങ്,സിവില്‍ സ്റ്റേഷന്‍-വിദ്യാനഗര്‍.പി.ഒ
കാസര്‍കോട് - 671123.

date