Skip to main content

കുടിശ്ശിക അടച്ച് അംഗത്വം പുന:സ്ഥാപിക്കാം

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം നഷ്ടമായ തൊഴിലാളികളില്‍ 10വര്‍ഷം വരെ  കുടിശ്ശികയുള്ളവര്‍ക്ക് പിഴ അടച്ച് അംഗത്വം പുന:സ്ഥാപിക്കാം. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ നിരക്കില്‍ പിഴ ഈടാക്കും. 60 വയസ്സ് പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് കുടിശ്ശിക അടയ്ക്കുവാന്‍ അവസരം ഉണ്ടായിരിക്കില്ല. കുടിശ്ശിക അടയ്ക്കുവാന്‍ വരുന്നവര്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക് എന്നിവയുടെ പകര്‍പ്പും ഒരു ഫോട്ടോയും സഹിതം ജനുവരി 10 ന് മുന്‍പ് കുടിശ്ശിക അടച്ച് അംഗത്വം പുന:സ്ഥാപിക്കണം. ഫോണ്‍- 04672-207731, 9847471144.
 

date