Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

മംഗല്‍പ്പാടി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ ഷിറിയ ഗ്രാമത്തില്‍ ഓള്‍ഡ് എംസിസി - ഷിറിയ ജില്ലാ പഞ്ചായത്ത് റോഡിലേക്ക് വ്യാപിച്ചു കിടക്കുന്ന മെയ് ഫ്ലവര്‍ മരത്തിന്റെ അപകടകരമായ ശിഖരങ്ങള്‍ മുറിച്ച് മാറ്റുന്നതിനും ജില്ലാ പഞ്ചായത്ത് കോമ്പൗണ്ടില്‍ വനിതാ കാന്റീന് പിറക് വശത്ത് മതിലിന് ഭീഷണിയായി നില്‍ക്കുന്ന ആല്‍മരങ്ങള്‍ മുറിച്ചു നീക്കുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു.
ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 12 വൈകുന്നേരം മൂന്ന്.ഫോണ്‍ - 04994 256277

date