Skip to main content

വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

     
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ വിമാനത്താവളങ്ങളിലെ ഇമിഗ്രേഷന്‍ വിഭാഗത്തില്‍ ഇമിഗ്രേഷന്‍ അസിസ്റ്റന്റ് (ജെ.സി.ഒ  പ്രായപരിധി  50 വയസ്സ്, പ്ലസ് ടു/പ്രിഡിഗ്രി) ഇമിഗ്രേഷന്‍ സ്റ്റാഫ് സപ്പോര്‍ട്ട്  ( എന്‍.സി.ഒ പ്രായപരിധി  45 വയസ്സ്, എസ്.എസ്.എല്‍.സി) എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒഴിവുകളുണ്ട്. താല്‍പര്്യമുള്ള വിമുക്തഭടന്മാര്‍  ഡിസംബര്‍ 15 ന് വൈകുന്നേരം  5 മണിക്ക് മുമ്പായി കോഴിക്കോട് ജില്ല സൈനിക ക്ഷേമ ആഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0495 2771881.
 

date