Skip to main content

അശ്വമേധം 7.0 യ്ക്ക്   ജില്ലയില്‍ തുടക്കമായി

 
ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന അശ്വമേധം 7.0 - കുഷ്ഠ രോഗ നിര്‍ണയ ഭവനസന്ദര്‍ശന പരിശോധനായജ്ഞത്തിന് ജില്ലയില്‍ തുടക്കമായി.    ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.ആര്‍.ലതാ ദേവി നിര്‍വഹിച്ചു.   ജില്ലാ പഞ്ചായത്ത് അധ്യക്ഷയുടെ ഭവനം സന്ദര്‍ശിച്ച് അംഗങ്ങളെ ആരോഗ്യ വോളന്റീയര്‍മാര്‍ പരിശോധിച്ചാണ് രോഗനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ക്ക്  തുടക്കം കുറിച്ചത്. ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് അധ്യക്ഷനായി. ഡെപ്യൂട്ടി ഡി.എം.ഒയും ജില്ലാ ലെപ്രസി ഓഫീസറുമായ  ഡോ.  എ.ആര്‍.ശ്രീഹരി   വിഷയാവതരണം നടത്തി. ഇട്ടിവ പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. രാകേഷ്, മീഡിയ ഓഫീസര്‍ കെ.ബി സാബു, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍  തുടങ്ങിയവര്‍ പങ്കെടുത്തു. കുഷ്ഠ രോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി   ജനുവരി   20 വരെ  ഹെല്‍ത്ത് വോളന്റിയര്‍മാര്‍    വീടുകള്‍ സന്ദര്‍ശിച്ച് രോഗം കണ്ടെത്തുന്നവര്‍ക്ക് സൗജന്യചികിത്സ ഉറപ്പാക്കും.  സുസ്ഥിര വികസന ലക്ഷ്യത്തിന്റെ ഭാഗമായി 2030 ഓടെ ഭാരതത്തില്‍ കുഷ്ഠ രോഗ നിര്‍മ്മാര്‍ജ്ജനം   ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനങ്ങള്‍.
 

 

date