Skip to main content

റോഡ് സുരക്ഷാ മാസാചരണം: സൗജന്യ നേത്ര - രക്ത പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു*

മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി കാക്കനാട് സിവിൽ സ്റ്റേഷനിൽ ഡ്രൈവർമാർക്ക് സൗജന്യ നേത്ര - രക്ത പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ കളക്ടർ ജി.പ്രിയങ്ക ഉദ്ഘാടനം ചെയ്തു. 

 

റോഡ് സുരക്ഷ എന്നത് ഒരു വ്യക്തിയെ മാത്രം ബാധിക്കുന്ന കാര്യമല്ലെന്നും സുരക്ഷിതമായി വാഹനം ഓടിക്കാൻ ശാരീരിക ആരോഗ്യവും മാനസികാരോഗ്യവും അനിവാര്യമാണെന്നും ജില്ലാ കളക്ടർ പറഞ്ഞു.

 

ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ അനൂപ് വർക്കി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ആർ.ടി.ഒ കെ.ആർ സുരേഷ്, എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ബിജു ഐസക്, മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ ആർ.ടി.ഒ എൻ. വിനോദ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ശ്രീധരീയം ആയുർവേദ ആശുപത്രിയുമായും ഹൈടെക് ഡയഗണോസ്റ്റിക് സെന്ററുമായും സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

 

 

date