Post Category
തീരദർശനം 2026 സെമിനാർ നാളെ (ജനുവരി 09)
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൻ 40-ാംവാർഷികത്തോടനുബന്ധിച്ച് "തീരദർശനം 2026 ക്ഷേമ പദ്ധതികളുടെ വിലയിരുത്തലും, പുതിയ പദ്ധതികളുടെ ആസൂത്രണവും" സംബന്ധിച്ച് സെമിനാർ സംഘടിപ്പിക്കുന്നു. ടൗൺ ഹാളിൽ ജനുവരി 9, 10 തീയതികളിലായി നടത്തുന്ന സെമിനാറിന്റെ ഉദ്ഘാടനം എൻ ഐ എഫ് എച്ച് എ ടി ടി ഡയറക്ടർ ഡോ.സി.എസ് ഷൈൻ കുമാർ നിർവഹിക്കും. മത്സ്യ ബോർഡ് ചെയർമാൻ കൂട്ടായി ബഷീറിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സെമിനാറിൽ ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥരും, മത്സ്യത്തൊഴിലാളി, അനുബന്ധത്തൊഴിലാളി സംഘടന പ്രതിനിധികളും പങ്കെടുക്കും.
date
- Log in to post comments