നേരത്തെയുള്ള രോഗ നിർണ്ണയം കുഷ്ഠരോഗ ചികിത്സയിൽ പ്രധാനം : ജില്ലാ കളക്ടർ
കുഷ്ഠ രോഗം ആർക്കും വരാവുന്ന രോഗമാണെന്നും
കുഷ്ഠരോഗം മൂലമുള്ള അംഗവൈകല്യം ഉണ്ടാകുന്നത് തടയുന്നതിനും രോഗപകർച്ച ഒഴിവാക്കുന്നതിനും നേരത്തെയുള്ള രോഗനിർണയം പ്രധാനമാണെന്നും ജില്ലാ കളക്ടർ ജി പ്രിയങ്ക പറഞ്ഞു.
അശ്വമേധം 7.0 കുഷ്ഠ രോഗ നിർണ്ണയ ഭവന സന്ദർശന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം എറണാകുളം ജനറൽ ആശുപത്രിയിൽ നിർവഹിക്കുകയായിരുന്നു ജില്ലാ കളക്ടർ.
പോസ്റ്റർ രചനാ മത്സരത്തിൽ ശുചീന്ദ്ര സ്കൂൾ ഓഫ് നഴ്സിങ്, സിമെറ്റ് കോളേജ് ഓഫ് നഴ്സിങ് പള്ളുരുത്തി , ഗവ. സ്കൂൾ ഓഫ് നഴ്സിങ് എറണാകുളം എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ആശാ പ്രവർത്തകരും നഴ്സിങ്ങ് വിദ്യാർത്ഥികളും ബോധവത്കരണ സ്കിറ്റ് , ഫ്ളാഷ് മോബ് , എക്സിബിഷൻ എന്നിവ അവതരിപ്പിച്ചു.
കുഷ്ഠരോഗം നിവാരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ജനുവരി 7 മുതൽ ജനുവരി 20 വരെ ആരോഗ്യ വകുപ്പ് അശ്വമേധം 7.0 എന്ന ക്യാമ്പയിൻ നടപ്പിലാക്കുന്നത്. പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൻ പരിശീലനം ലഭിച്ച ഒരു ആശ പ്രവർത്തകയും, പുരുഷ വോളണ്ടിയറും അടങ്ങുന്ന ടീം വീടുകളിലെത്തി പ്രാഥമിക ത്വക്ക് പരിശോധന നടത്തും. 2415 ടീമുകളെ ഇതിനായി ജില്ലയിൽ സജ്ജമാക്കിയിട്ടുണ്ട്.
യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ. എൽ. ഷീജ അധ്യക്ഷത വഹിച്ചു. അഡീഷണൽ ഡി എം ഒ & ജില്ലാ ലെപ്രസി ഓഫീസർഡോ കെ. ആർ. വിദ്യ, അഡീഷണൽ ഡി എം ഒ
ഡോ കെ. കെ. ആശ , ആർ സി എച്ച് ഓഫീസർ ഡോ രശ്മി എം എസ്,
ജനറൽ ആശുപത്രി സൂപ്രണ്ട്
ഡോ ഷാഹിർഷാ എന്നിവർ പങ്കെടുത്തു.
- Log in to post comments