Post Category
എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ഐ ഐ ഐ സിയില്‍ പരിശീലനം
ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ ഇരട്ട യോഗ്യത സര്‍ട്ടിഫിക്കറ്റ് പദ്ധതിയിലേക്ക് എട്ടാം സെമസ്റ്റര്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കുന്ന മേഖലയില്‍ തൊഴില്‍ നൈപുണ്യ - പ്രായോഗിക പരിശീലനത്തിനും തൊഴില്‍ നിയമനത്തിനും അവസരമുണ്ടാകും. പരിശീലനകാലയളവ്: ആറു മാസം. പരിശീലന ചെലവ് വിദ്യാര്‍ഥി വഹിക്കണം. ജനുവരി 20 മുതല്‍ പ്രവേശനം; പരിശീലന ക്ലാസ് ഫെബ്രുവരി രണ്ടിന് ആരംഭിക്കും. വിവരങ്ങള്‍ക്ക് : www.iiic.ac.in ഫോണ്‍: 8078980000.
date
- Log in to post comments