Skip to main content

സൗജന്യ ഗോൾഡ് അപ്രൈസർ പരിശീലനം: അഭിമുഖം 16 ന്

കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപ്പറേഷൻ നടത്തിവരുന്ന സൗജന്യ ഗോൾഡ് അപ്രൈസർ പരിശീലന പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്നതിനായി കാഡ്കോയുടെ ലേബർ ഡാറ്റാ ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പരമ്പരാഗത സ്വർണ്ണതൊഴിലാളി വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് അഭിമുഖം നടത്തിയതിൽ നിന്നും മതിയായ ആർട്ടിസാന്മാരെ ലഭ്യമാകാത്തതിനാൽ പരമ്പരാഗത സ്വർണതൊഴിലാളി വിഭാഗത്തിൽ കാഡ്കോയുടെ ലേബർ ഡാറ്റാബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരും ഇല്ലാത്തവരുമായ ആർട്ടിസാന്മാർക്ക് ജനുവരി 16 ന് തിരുവനന്തപുരം പൂജപ്പുര പോലീസ് സ്റ്റേഷന് എതിർവശത്തുള്ള ഹെഡ് ഓഫീസിൽ വച്ച് രാവിലെ 11 നും കോഴിക്കോട് മാനാഞ്ചിറ എജി റോഡിലെ നളന്ദ ഓഡിറ്റോറിയത്തിലും വച്ച് അഭിമുഖം നടത്തുന്നു. താൽപര്യമുള്ളവർ വിദ്യാഭ്യാസ രേഖ, വയസ് തെളിയിക്കുന്ന രേഖ, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഇന്റർവ്യൂ ഹാളിൽ രാവിലെ 10.30 ന് എത്തിച്ചേരണം. ഫോൺ: 0471 – 2302746 (തിരുവനന്തപുരം), 0495 – 2365254, 2766929 (കോഴിക്കോട്).

പി.എൻ.എക്സ്. 112/2026

date