Post Category
കാട്ടുപന്നിശല്യം; അറിയിപ്പ്
പട്ടാഴി ഗ്രാമപഞ്ചായത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവച്ച് കൊല്ലുന്നതിനായി ജനുവരി എട്ട് മുതല്‍ വൈകുന്നേരങ്ങളില്‍ ആരംഭിച്ച് പുലരുവോളം കാട്ടുപന്നികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടത്തും. പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. കാട്ടുപന്നികള്‍ കൂട്ടമായി എത്തുന്ന സ്ഥലങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പഞ്ചായത്തിലോ വാര്‍ഡ് മെമ്പറെയോ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് പട്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഫോണ്‍: 0475 2399458.
date
- Log in to post comments