Skip to main content

കേപ്പില്‍ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

കേപ്പിന്റെ നിയന്ത്രണത്തിലുള്ള കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് മാനേജ്‌മെന്റ് പുന്നപ്രയില്‍ ഇംഗ്ലീഷ് വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എം.എ. ഇംഗ്ലീഷും നെറ്റ് യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റായും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജനുവരി 14 രാവിലെ 10 മണിക്ക് കോളേജില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 0477-2267311, 9846597311.

date