Skip to main content

“ഓപ്പറേഷൻ ക്രൂക്ക്ഷാങ്ക്സ്” - കാറ്ററിംഗ് സ്ഥാപനങ്ങളിൽ വ്യാപക പരിശോധന

'ഓപ്പറേഷൻ ക്രൂക്ക്ഷാങ്ക്സ്എന്ന പേരിൽ സംസ്ഥാന ജി.എസ്.ടി വകുപ്പ് ഇന്റലിജൻസ് ആന്റ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം സംയുക്തമായി സംസ്ഥാന വ്യാപകമായി കാറ്ററിംഗ് സർവീസ് സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 80.14 കോടി രൂപയുടെ വിറ്റുവരവ് വെട്ടിപ്പും 4.42 കോടിയുടെ നികുതി വെട്ടിപ്പും കണ്ടെത്തി. പരിശോധനയുടെ ഭാഗമായി 1.25 കോടി  രൂപ നികുതി/പിഴ  ഇനത്തിൽ  ഈടാക്കി.  സംസ്ഥാനത്തെ വിവിധ കാറ്ററിംഗ് സ്ഥാപനങ്ങളിലുംഅവയുടെ ബ്രാഞ്ചുകളിലുംഉടമസ്ഥരുടെ വസതികളിലും ഉൾപ്പെടെ ആകെ 62 സ്ഥലങ്ങളിലാണ് ഒരേ സമയം പരിശോധന നടത്തിയത്.

പി.എൻ.എക്സ്. 115/2026

date