താത്ക്കാലിക നിയമനം
ജില്ലയിൽ വിവിധ ബ്ലോക്കുകളിലെ വെറ്റിനറി ഡോക്ടർമാരുടെയും, ഡ്രൈവർ കം അസ്സിസ്റ്റന്റ് മാരുടെയും നിലവിലുള്ള ഒഴിവുകളിലേക്ക് താത്ക്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 90ൽ കുറഞ്ഞ ദിവസത്തേക്കായിരിക്കും നിയമനം. വെറ്റിനറി സയൻസിൽ ബിരുദവും, വെറ്റിനറി കൗൺസിൽ രജിസ്‌ട്രേഷൻ, മൊബൈൽ സർജറി യൂണിറ്റിൽ വെറ്റിനറി ഡോക്ടറായി പരിഗണിക്കുന്നതിലേക്ക് എം.വി.എസ്.സി ഇൻ സർജറി, വെറ്റിനറി കൗൺസിൽ രജിസ്‌ട്രേഷൻ, ഈ യോഗ്യതകളുടെ അഭാവത്തിൽ ബി.വി.എസ്.സി ആൻഡ് എ.എച്ച്, വെറ്റിനറി കൗൺസിൽ രജിസ്‌ട്രേഷൻ, ഡബ്ലിയു.വി.എസ് ട്രെയിനിങ്/ തതുല്യ സർജറി ട്രെയിനിങ് എന്നീ യോഗ്യതയുള്ളവർക്ക് വെറ്റിനറി സർജൻ തസ്തികയിലേക്ക് അപേക്ഷിക്കാം. ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് അഭിലഷണീയ യോഗ്യതയായി കണക്കാക്കും. ഏഴാം ക്ലാസ് പാസായ എൽ.എം.വി ലൈസൻസ് ഉള്ളവർക്ക് ഡ്രൈവർ കം അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ജനുവരി 13 ചൊവ്വാഴ്ച രാവിലെ 10.30ന് വെറ്റിനറി ഡോക്ടർ തസ്തികയിലേക്കും, 11.30ന് ഡ്രൈവർ കം അസിസ്റ്റന്റ് തസ്തികയിലേക്കുമുള്ള ഇന്റർവ്യൂ നടക്കും. താത്പര്യമുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം തൃശൂർ പറവട്ടാനിയിലുള്ള ജില്ലാ വെറ്റിനറി കേന്ദ്രത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2361216.
- Log in to post comments