Skip to main content

ശിശുക്ഷേമ സമിതിയിൽ വനിതാ കെയർ ടേക്കേഴ്‌സിന്റെ ഒഴിവിലേക്ക് നിയമനം

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള തൃശ്ശൂർ ശിശുപരിചരണ കേന്ദ്രത്തിലേക്ക്‌ കരാർ അടിസ്ഥാനത്തിൽ കെയർടേക്കേഴ്‌സിൻ്റെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു / പ്രീഡിഗ്രി.  പ്രായപരിധി 28 - 42 വയസ്സ് വരെ. കുട്ടികളുടെ പരിചരണ രംഗത്ത് പ്രവർത്തന പരിചയമുള്ളവർ ആയിരിക്കണം.

താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും,  പകർപ്പും,  പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ജനുവരി 12 ന് രാവിലെ 10 മണിക്ക് കോലഴി സെനാന എം.എൽ.പി സ്ക്കൂളിന് എതിർവശം കൈതച്ചാൽ റോഡി ലുള്ള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ വീട് - ശിശുപരിചരണ കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാണ്.ഫോൺ : 9745389920, 9847464613

date