Post Category
*പി.എസ്.സി അഭിമുഖം*
തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ കാറ്റഗറി നമ്പർ. 474/2024, പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ കാറ്റഗറി നമ്പർ 201/2024, ഹൈസ്കൂൾ ടീച്ചർ കാറ്റഗറി നമ്പർ. 554/2024, ഡ്രോയിങ് ടീച്ചർ കാറ്റഗറി നമ്പർ. 98/2024 എന്നീ തസ്തികകളിലെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം നടക്കുന്നു. ജനുവരി 14, 15, 16, 21 തീയതികളിലായി തൃശൂർ ജില്ലാ പി.എസ്.സി ഓഫീസിൽ ഇന്റർവ്യൂ നടക്കും. ഉദ്യോഗാർത്ഥികൾക്കുള്ള അറിയിപ്പ് എസ്.എം.എസ്, പ്രൊഫൈൽ മെസ്സേജ് മുഖേന നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് നിശ്ചിത സമയത്ത് ഹാജരാക്കണം.
date
- Log in to post comments