Post Category
ലാപ്‌ടോപ് വിതരണം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ പ്രൊഫഷണല്‍ കോഴ്‌സിന് പഠിക്കുന്ന മക്കള്‍ക്കുള്ള സൗജന്യ ലാപ്‌ടോപ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ബോര്‍ഡ് ചെയര്‍മാന്‍ സി കെ ഹരികൃഷ്ണന്‍ നിര്‍വഹിച്ചു. കോഴിക്കോട് മുഹമ്മദ് അബ്ദുറഹിമാന്‍ മെമോറിയല്‍ ജൂബിലി ഹാളില്‍ നടന്ന ചടങ്ങില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി ആര്‍ ശങ്കര്‍ അധ്യക്ഷനായി. തൊഴിലാളികള്‍ക്കുള്ള ആനുകൂല്യ വിതരണം ടെക്‌സ് ഫെഡ് ചെയര്‍മാന്‍ പി കെ മുകുന്ദന്‍ നിര്‍വഹിച്ചു. ബോര്‍ഡ് ഡയറക്ടര്‍മാര്‍, ഉപദേശക സമിതി അംഗങ്ങള്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ രേഖ സ്വാഗതവും അഡീ. ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി വിദ്യ നന്ദിയും പറഞ്ഞു.
date
- Log in to post comments