Post Category
'വിജയ് പഥ്'; കൗൺസലിംഗ് പ്രോഗ്രാം
കോട്ടയം: സ്‌കോൾ കേരള വഴി 2025-26 ബാച്ചിൽ രജിസ്ട്രേഷൻ നേടിയ വിദ്യാർഥികൾക്ക് മാർച്ചിൽ നടക്കുന്ന പൊതുപരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടുന്നതിനായി 'വിജയ് പഥ്' കൗൺസലിംഗ് പ്രോഗ്രം നടത്തും. ജനുവരി 10 ന് രാവിലെ 10.30 ന് കാരാപ്പുഴ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് പ്രോഗ്രാം. സ്‌കോൾ കേരളയിലൂടെ 2025-2027 ബാച്ചിൽ പ്രവേശനം നേടിയ ഓപ്പൺ റഗുലർ, പ്രൈവറ്റ് വിഭാഗത്തിലെ എല്ലാ വിദ്യാർഥികളും കൗൺസലിംഗ് ക്ലാസിൽ പങ്കെടുക്കണമെന്ന് ജില്ലാ കോ ഓർഡിനേറ്റർ അറിയിച്ചു.
date
- Log in to post comments