Skip to main content

മാലിന്യ മുക്തം നവകേരളം: ജില്ലയിൽ ശുചിത്വ പരിശോധന നടത്തി

മാലിന്യമുക്തം നവകേരളം  ക്യാംപയിൻ്റെ ഭാഗമായുള്ള ശുചിത്വ പരിശോധന 'ക്ലീൻ സ്വീപ്പ് '- 4 ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകളിലും 12 മുനിസിപ്പാലിറ്റികളിലും നടന്നു . ജില്ലാ എൻഫോഴ്സ്മെൻ്റ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ 600ലധികം സ്ഥാപനങ്ങളിൽ പരിശോധന നടത്തുകയും നൂറിലധികം നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു. മാലിന്യങ്ങൾ തരം തിരിക്കാതെ സൂക്ഷിക്കുക, മാലിന്യങ്ങൾ കത്തിക്കുക, അലക്ഷ്യമായി വലിച്ചെറിയുക തുടങ്ങി ധാരാളം നിയമലംഘനങ്ങളാണ് സ്ക്വാഡിൻ്റ പരിശോധനയിൽ കണ്ടെത്തിയത്.നിയമ ലംഘനങ്ങൾക്ക് ഏഴു ലക്ഷത്തിലധികം തുക പിഴ ചുമത്തുകയും ചെയ്തു. ഓഡിറ്റോറിയങ്ങളും കാറ്ററിംഗ് യൂണിറ്റുകളും ഹരിത പ്രോട്ടോകോൾ പാലിക്കുന്നില്ലെന്ന് എൻഫോഴ്സ്മെന്റ് പരിശോധനയിൽ കണ്ടെത്തി. ഹരിത ചട്ടം പാലിക്കാത്ത മുഴുവൻ ഏജൻസികൾക്കും ഓഡിറ്റോറിയങ്ങൾക്കും കാറ്ററിംഗ് യൂണിറ്റുകൾക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എൻഫോഴ്സ്മെന്റ് വിഭാഗം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ മാസങ്ങളിൽ മൂന്നു തവണ ഇത്തരത്തിൽ പരിശോധന നടത്തിയിരുന്നു.

date