കുന്ദമംഗലം മണ്ഡലത്തിലെ പദ്ധതികൾ സമയബന്ധിതമായി പൂര്‍ത്തീകരിക്കാൻ തീരുമാനം
കുന്ദമംഗലം നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ തീരുമാനം. എം.എല്‍.എ ഫണ്ട്, ഫ്ളഡ്, ആസ്തി വികസന ഫണ്ട്, ബജറ്റ് വര്‍ക്ക്, തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി തുടങ്ങിയവയുടെ പുരോഗതി വിലയിരുത്താൻ പി.ടി.എ റഹീം എം.എല്‍.എ വിളിച്ചുചേര്‍ത്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്. ഓരോ ഗ്രാമപഞ്ചായത്തിലും പ്രവൃത്തികളുടെ മോണിറ്ററിംഗ് നടത്താന്‍ പ്രസിഡന്റുമാര്‍ ശ്രദ്ധ ചെലുത്തണമെന്നും പ്രാദേശിക തലത്തില്‍ പ്രസിഡൻറുമാരുടെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥരുടെ യോഗങ്ങള്‍ വിളിച്ച് നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ നിര്‍ദ്ദേശിച്ചു.
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എസ് അജിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി രാജന്‍, എം.എസ് സുലിന്‍, സി.വി സംജിത്, സി മുനീറത്ത്, ആര്‍.വി ജാഫര്‍, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ കെ.പി മനോജന്‍, എല്‍.എസ്.ജി.ഡി അസി. ഡയറക്ടര്‍ പി നാരായണന്‍, എക്സി. എഞ്ചിനീയര്‍ കെ ദീപ്തി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ സംബന്ധിച്ചു.
- Log in to post comments