Skip to main content

ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരെ തിരഞ്ഞെടുത്തു

ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ വിവിധ സ്ഥിരംസമിതികളിലേക്കുള്ള അധ്യക്ഷരെ തിരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന തിരഞ്ഞെടുപ്പിന് എഡിഎം ആശാ സി എബ്രഹാം നേതൃത്വം നൽകി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാറാണ് ധനകാര്യ സ്ഥിരംസമിതി അധ്യക്ഷ. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷയായി വയലാർ ഡിവിഷൻ അംഗം ജ്യോതിമോൾ (വനിതാ സംവരണം) തിരഞ്ഞെടുക്കപ്പെട്ടു. പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷനായി പുന്നപ്ര ഡിവിഷനിലെ അഡ്വ. ആർ. രാഹുൽ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷനായി കഞ്ഞിക്കുഴി ഡിവിഷനിൽ നിന്നുള്ള എസ്. രാധാകൃഷ്ണൻ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷയായി കൃഷ്ണപുരം ഡിവിഷനിലെ ഡി അംബുജാക്ഷി (വനിതാ സംവരണം) എന്നിവരെയും തിരഞ്ഞെടുത്തു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി പ്രദീപ്കുമാർ, ജില്ലാ പഞ്ചായത്തംഗങ്ങൾ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date