Post Category
‘മണി നാദം’ നാടന്‍പാട്ട് മത്സരം
കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ‘മണിനാദം’ എന്ന പേരില്‍ നടത്തുന്ന നാടന്‍പാട്ട് മത്സരത്തിലേക്ക് അപേക്ഷിക്കാം. ജില്ലയിലെ യൂത്ത്/യുവാ ക്ലബുകളിലുള്ള 18 നും 40 മധ്യേ പ്രായമുള്ള 10 പേരുള്‍പ്പെടുന്ന സംഘമാണ് അപേക്ഷിക്കേണ്ടത്. താല്‍പര്യമുള്ളവര്‍ ജനുവരി 25ന് വൈകീട്ട് അഞ്ചിന് മുന്‍പായി dycpalakkad09@gmail.com എന്ന ഇ-മെയിലിലോ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ജില്ലാ യുവജനകേന്ദ്രം, ജില്ലാ പഞ്ചായത്ത് ഓഫീസ്, പാലക്കാട് എന്ന വിലാസത്തിലോ അപേക്ഷകള്‍ സമര്‍പ്പിക്കണം. ജില്ലാതല മത്സരത്തില്‍ വിജയികളാകുന്ന ടീമുകള്‍ക്ക് ഒന്നാംസമ്മാനം 25,000 രൂപ, രണ്ടാം സമ്മാനം 10,000 രൂപ, മൂന്നാം സമ്മാനം 5000 രൂപ എന്നിങ്ങനെ ലഭിക്കും. ഒന്നാം സ്ഥാനം ലഭിക്കുന്ന സംഘത്തിന് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2505190
date
- Log in to post comments