മുഖ്യമന്ത്രിയുടെ 'കണക്ട് ടു വര്‍ക്ക്' പദ്ധതി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് 18-നും 30-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. വാര്‍ഷിക കുടുംബവരുമാനം ഒരു ലക്ഷം രൂപയോ അതില്‍ താഴെയോ ഉള്ളവര്‍ക്ക് പ്രതിമാസം ആയിരം രൂപ വീതം ഒരു വര്‍ഷത്തേക്ക് നല്‍കുന്നതാണ് ഈ പദ്ധതി. തൊഴില്‍രഹിതര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. നിലവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ മറ്റ് സ്ഥാപനങ്ങളില്‍ നിന്നോ ഏതെങ്കിലും തരത്തിലുള്ള സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നവരെ ഈ പദ്ധതിയിലേക്ക് പരിഗണിക്കുന്നതല്ല. താല്പര്യമുള്ളവര്‍ www.eemployment.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04912505204, 9447792044
- Log in to post comments