Skip to main content

ഓഫീസ് അസിസ്റ്റന്റ് നിയമനം

ഐ.എച്ച്.ആര്‍.ഡിയുടെ വടക്കഞ്ചേരി അപ്ലൈഡ് സയന്‍സ് കോളേജിലേക്ക് ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ താല്‍കാലിക നിയമനം നടത്തുന്നു. ബിരുദമാണ് അടിസ്ഥാന യോഗ്യത. എം.എസ്.വേര്‍ഡ്, എക്സല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ എന്നിവയില്‍ പ്രായോഗിക പരിജ്ഞാനം ആവശ്യമാണ്. അഫ്ലിയേറ്റഡ് കോളേജുകളിലോ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ സമാന പ്രവൃത്തി പരിചയം ഉണ്ടാവണം. താല്‍പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്ന് (ജനുവരി ഒന്‍പത്) രാവിലെ പത്തിന് കോളേജ് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍:  0492-2255061, 8547005042

date