Post Category
സമ്പാദ്യ സമാശ്വാസ പദ്ധതിയിലേക്ക് അപേക്ഷിക്കാം
ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സമ്പാദ്യ സമാശ്വാസ പദ്ധതിയിലേക്ക് അര്‍ഹരായ മത്സ്യത്തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം. ജനുവരി 16, 23, 30, 31 തീയതികളില്‍ മലമ്പുഴ ഫിഷറീസ് ഡെവലപ്മെന്റ് ഓഫീസറുടെ ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകര്‍ ക്ഷേമനിധി പാസ്ബുക്ക്, ബാങ്ക് പാസ്ബുക്ക്, പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ കരുതണം. കൂടുതല്‍ വിവരങ്ങള്‍ക്ക് മലമ്പുഴ ഫിഷറിസ് ഡെവലപ്മെന്റ് ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍: 9495171874
date
- Log in to post comments