Skip to main content

സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 

2018-2020 കാലയളവില്‍ താമരശ്ശേരി ടൗണ്‍, ബാലുശ്ശേരി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്ന് വിവിധ ജോലി ഒഴിവുകള്‍ക്ക് പരിഗണിക്കുവാന്‍ യോഗ്യതയുളളവരുടെ താല്‍ക്കാലിക സെലക്ട് ലിസ്റ്റുകള്‍ ഓണ്‍ലൈനായി തയ്യാറാക്കിയതായി എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. സീനിയോറിറ്റിക്ക് പരിധിയില്‍ വരുന്ന രജിസ്‌ട്രേഷന്‍ നിലവിലുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ംംം.ലാുഹീ്യാലി.േസലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ, എംപ്ലോയ്‌മെന്റ് കാര്‍ഡ്, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം നേരിട്ട് ഹാജരായോ സെലക്ട് ലിസ്റ്റുകള്‍ പരിശോധിക്കാം. പരാതികള്‍ ഡിസംബര്‍ 12 നകം ഓണ്‍ലൈന്‍ വഴിയോ ഓഫീസില്‍ നേരിട്ടോ സമര്‍പ്പിക്കാം. 

date