Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

വെസ്റ്റ്ഹില്‍,തിക്കോടി, കുറ്റിപ്പുറം, അങ്ങാടിപ്പുറം, ഒലവക്കോട്, മുളങ്കുന്നത്തുകാവ് എന്നീ എഫ്.സി.ഐ ഗോഡൗണുകളില്‍ നിന്ന് സപ്ലൈകോ തിരൂര്‍ ഡിപ്പോയുടെ മാങ്ങാട്ടിരി ഗോഡൗണിലേക്കും ഡിപ്പോയുടെ കീഴിലുള്ള വിവിധ ഔട്ലെറ്റുകളായ വളാഞ്ചേരി, കടുങ്ങാത്തുകുണ്ട്, രണ്ടത്താണി, വൈലത്തൂര്‍, വലിയകുന്ന്, കുറ്റിപ്പുറം, കോട്ടയ്ക്കല്‍, മംഗലം, താനാളൂര്‍, വെള്ളച്ചാല്‍, താനൂര്‍, കൂട്ടായി മാവേലി സ്റ്റോറുകളിലേക്കും എം.ഡി.എം.എസ്/ഡബ്‌ളിയു.ബി.ന്‍.പി പദ്ധതികളില്‍ ഉള്‍പ്പെട്ട ഭക്ഷ്യധാന്യങ്ങള്‍ സ്റ്റോക്ക് എത്തിക്കുന്നതിനായി ട്രാന്‍സ്‌പോര്‍ട്ടിങ് കോണ്‍ട്രാക്ടര്‍മാരെ നിയമിക്കുന്നതിന് സ്ഥാപനങ്ങള്‍/വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ഒരു വര്‍ഷത്തേയ്ക്കാണ് നിയമനം. ക്വട്ടേഷന്‍ ജനുവരി 19ന് (തിങ്കള്‍) രാവിലെ 11നകം സപ്ലൈകോ തിരൂര്‍ ഡിപ്പോ മാനേജരുടെ കാര്യാലയത്തില്‍ ലഭ്യമാക്കണം. ഫോണ്‍- 9447975264.

 

date