Post Category
ഡോക്ടര്‍ നിയമനം
ചിറ്റാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഡോക്ടര്‍ തസ്തികയിലേക്ക് താല്‍കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എംബിബിഎസ് , ടിസിഎംസി പെര്‍മനന്റ് രജിസ്‌ട്രേഷന്‍ യോഗ്യത ഉണ്ടായിരിക്കണം. ചിറ്റാര്‍ പഞ്ചായത്ത് പരിധിയിലുളളവര്‍ക്കും പ്രവൃത്തി പരിചയമുളളവര്‍ക്കും മുന്‍ഗണന. പ്രായപരിധി 45 വയസ്. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജനുവരി 17ന് രാവിലെ 11ന് റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 04735 256577.
date
- Log in to post comments